0

പോക്കുവരവ് ഫീസ് പുതുക്കി നിശ്ചയിച്ചു
പോക്കുവരവ് ഫീസ് പുനര്‍ നിര്‍ണ്ണയിച്ചു. വസ്തുവിന്റെ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പോക്കുവരവ് ഫീസ് പുതുക്കി നിശ്ചയിച്ച് ഉത്തരവായി. ഇതനുസരിച്ച് അഞ്ച് ആര്‍ വരെയുള്ള വസ്തുവിന് 25 രൂപയും അഞ്ച് ആറിന് മുകളില്‍ 20 ആര്‍ വരെ 50 രൂപയും 20 ആറിന് മുകളില്‍ 40 ആര്‍ വരെ 100 രൂപയും 40 ആറിന് മുകളില്‍ 2 ഹെക്ടര്‍വരെ 200 രൂപയും രണ്ട് ഹെക്ടറിന് മുകളില്‍ 500 രൂപയുമായിരിക്കും. ഉത്തരവിന് നവംബര്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടാവും.
സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ രേഖകളുടെ വില പരിഷ്കരിച്ചു
സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ നിന്ന് നല്‍കുന്ന രേഖകളുടെ വില ചുവടെ പറയും പ്രകാരം പരിഷ്കരിച്ച് ഉത്തരവായി. ഇനം, നിലവിലുള്ള ഫീസ് (12.5 ശതമാനം ടാക്സുള്‍പ്പെടെ, പരിഷ്കരിച്ച ഫീസ്, 12.5 ശതമാനം ടാക്സ്, ആകെ തുക എന്ന ക്രമത്തില്‍. താലൂക്ക് മാപ്പ് - 225, 400, 50, 450, ജില്ലാ മാപ്പ് - 225, 400, 50, 450, ലിത്തോമാപ്പ് (മുന്‍സര്‍വ്വെ) - 225, 400, 50, 450, ബ്ളോക്ക് മാപ്പ് (റീസര്‍വ്വെ) - 225, 400, 50, 450, അളവുപ്ളാന്‍ (മുന്‍സര്‍വ്വെ) - 174, 300, 343, എഫ്.എം.ബി. റീസര്‍വ്വെ - 169, 300, 38, 338, ലാന്റ് രജിസ്റര്‍ (റീസര്‍വ്വെ) - 85, 150, 19, 169, സെറ്റില്‍മെന്റ് രജിസ്റര്‍ - 85, 150, 19, 169, കോറിലേഷന്‍ സ്റേറ്റ്മെന്റ് - 57, 100, 13, 113, ഏര്യലിസ്റ് - 28, 50, 7, 57. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും

Comments are closed.