0

New Chair person

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഞ്ചിന് ചുമതലയേല്‍ക്കും
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണായി ജസ്റിസ് ജെ.ബി.കോശി സെപ്തംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് വഴുതക്കാട് എം.പി.അപ്പന്‍ റോഡിലുള്ള കമ്മീഷന്‍ ആസ്ഥാനത്ത് ചുമതലയേല്‍ക്കും. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റിസായിരുന്ന ജസ്റിസ് ജെ.ബി.കോശി ദില്ലി ആസ്ഥാനമായുള്ള Appellate Tribunal For Forfeited Property (ATFP) യുടെ ചെയര്‍മാനായി സേവനം അനുഷ്ഠിക്കുകയായിരുന്നു. Smugglers and Foreign Exchange Manipulators (Forfeiture of Property)Act, 1976 (SAFEMA), Narcotics Drugs and Psychotropic Substances Act, 1985 (NDPSA) and Prevention of Money Laundering Act, 2002 (PMLA)നിയമങ്ങളുടെ കീഴില്‍ രൂപീകരിച്ച ട്രിബ്യൂണല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണായി ചുമതലയേല്‍ക്കുന്നത്.

Comments are closed.